
തിരുവനന്തപുരം: ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് പാർട്ടിവിട്ടു. മുന്‍ എംഎല്‍എ കെ കെ ഷാജു ഇനി സിപിഎമ്മിൽ. ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഷാജു സിപിഎമ്മില്‍ ചേരും.
read also: രമേശ് ചെന്നിത്തല ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയതാണെന്ന് കരുതി ചെന്നിത്തലയുടെ വീഡിയോ പങ്കുവെച്ച് എ.എ റഹിം
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാജുവിനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഷാജു കെ ആര്‍ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ പാര്‍ട്ടി വിട്ട വ്യക്തിയാണ്. തുടർന്ന് ജെഎസ്‌എസില്‍ ചേര്‍ന്ന ഷാജു 2001ലും 2006ലും പന്തളം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി.
Post Your Comments