News

തുണി ഇറക്കുമതി ചെയ്യുന്ന ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് രണ്ടേകാൽ കോടി രൂപ തട്ടി: യുവതി അറസ്റ്റിൽ

ആലപ്പുഴ: തുണിക്കച്ചവടത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിൽ. തൃക്കൊടിത്താനം അനസിന്റെ ഭാര്യ സജന സലീമാണ് (41) പോലീസിന്റെ പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്. വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് അനസും സജനയും ചേർന്ന് കീരിക്കാട് സ്വദേശിയുടെ രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്തത്.

ബല്‍ഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് സജന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത്. വിശ്വാസം നേടിയ ശേഷം ബിസിനസിൽ പങ്കുചേർത്ത് വൻ ലാഭ വിഹിതം ഉറപ്പ് നല്‍കി പണം വാങ്ങിയെടുക്കുകയായിരുന്നു. ആരംഭത്തിൽ ലാഭവിഹിതമായി വൻ തുക നൽകി വിശ്വാസം ആർജിച്ചശേഷം കൂടുതൽ പണം വാങ്ങി.

‘ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടി, ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു’

എന്നാൽ പിന്നീട് പണം നൽകാതെയായി. ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്ന്, വിളിച്ചാൽ ഫോൺ എടുക്കാതെയായി. ഇതോടെ താൻ വഞ്ചിക്കപ്പെടുകയാണെന്ന്  മനസിലായ  ഇതോടെ കീരിക്കാട് സ്വദേശി പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ്, പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സജന അറസ്റ്റിലായെന്ന വിവരം അറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്കെരെ കായംകുളം, ചങ്ങനാശ്ശേരി കോടതികളില്‍ ചെക്ക് കേസുകളും നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button