മാള: ആൾമാറാട്ടം നടത്തി മാളയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് മുംബൈ സ്വദേശി ഗീതന്‍ ദേശായി(55)യെയാണ് അറസ്റ്റ് ചെയ്തത്. മാള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോസ്റ്റൺ ഐ.ടി സോലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ എച്ച്.ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കോളജ് അധികൃതരെ കബളിപ്പിച്ചത്. ഇവിടത്തെ വിദ്യാർത്ഥികളെ കാമ്പസ് പ്ലെയ്സ്മെന്റിന് ഇന്റർവ്യൂ നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
Read Also : ‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ
ബുധനാഴ്ച രാവിലെയാണ് സംഭവം. വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കി കോളജിൽ നിന്ന് 12,500 രൂപ ഇയാൾ തട്ടിയെടുത്തെന്ന് കോളജ് അധികൃതർ മാള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗീതൻ ദേശായി എന്ന പേരിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നുണ്ട്.
Post Your Comments