തൃശൂർ: ‘കക്കുകളി’ നാടകത്തിനെതിരെ പ്രതികരണവുമായി മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളീമിസ്. വെറുപ്പിന്റെ വക്താക്കളാണ് ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരും പാര്‍ട്ടികളും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവ കൂട്ടിച്ചേർത്തു.
പ്രമുഖ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ നാടകാവിഷ്‌കാരമാണ് ‘കക്കുകളി’. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ‘കക്കുകളി’ നാടകത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വി ശിവൻകുട്ടി
ആലപ്പുഴയിലെ ‘നെയ്തല്‍ സംഘം’ എന്ന നാടക സംഘമാണ് കക്കുകളിയുടെ അവതരണത്തിന് പിന്നില്‍. ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ ഈ നാടകം അവതരിപ്പിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി ക്രൈസ്തവ വിഭാഗങ്ങള്‍ നാടകം നിരോധിക്കണമെന്ന അവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments