Latest NewsKeralaNews

പൊലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 14കാരി പൊലീസ് ക്വാർട്ടേഴ്സിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് ആണ് സ്കൂൾ അധികൃതർ പറയുന്നത്.

പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം പെട്ടെന്ന് ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.

തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോ​ഗത്തിന്റെ ഫലമാണോ എന്നത് അടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button