KeralaLatest NewsNews

ദിൽഷയ്ക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളിൽ ദിൽഷയെ കുറ്റപ്പെടുത്തി ആരതി പൊടി

ബിഗ് ബോസ് സീസണുകളിൽ ഏറ്റവും അധികം ജനപ്രീതി കിട്ടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥി ആയ ദിൽഷ പ്രസന്നയോട് റോബിൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, രണ്ട് വർഷത്തെ സാവകാശം വേണമെന്ന് ദിൽഷ പറഞ്ഞതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. റോബിൻ പിന്നീട് ആരതി പൊടിയുമായി ഇഷ്ടത്തിലാവുകയും വിവാഹ നിശ്ചയം കഴിയുകയും ചെയ്തു. ഇതിനിടെ, ദിൽഷയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നിരുന്നത്. റോബിൻ തേച്ചെന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം.

ഇപ്പോഴിതാ, എക്സ്ട്രീം ലെവൽ സൈബർ അറ്റാക്ക് ദിൽഷയ്ക്ക് കിട്ടിയത് റോബിന്റെ പ്രപ്പോസലിനോട് നോ പറഞ്ഞതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്റെ ഭാവി വധു ആരതി പൊടി. യു ടൂ സീ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതിയുടെ വെളിപ്പെടുത്തൽ. ദിൽഷയുടെ പ്രവൃത്തികളാണ് അവർക്ക് ലഭിച്ച സൈബർ അറ്റാക്കിന് കാരണമെന്നും ആരതി പൊടി പറഞ്ഞു.

‘ഒരു പെൺകുട്ടിക്ക് ഒരു റിലേഷനിൽ നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഡോക്ടറോട് റിലേഷൻഷിപ്പിന്റെ കാര്യത്തിൽ നോ പറഞ്ഞതുകൊണ്ടല്ല ബി​ഗ് ബോസിൽ ചേട്ടനൊപ്പം മത്സരിച്ച പെൺകുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്. എക്സ്ട്രീം ലെവൽ സൈബർ അറ്റാക്ക് കിട്ടിയത്… ആ കുട്ടി പിന്നീട് വന്നിരുന്ന് ചെയ്തൊരു വീഡിയോയ്ക്കാണ്. നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് തരൂ… ഞാൻ ഇപ്പോൾ തന്നെ പൈസ ഇട്ട് തരാം എന്നൊക്കെ പറയുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. അങ്ങനെ കൈയ്യിൽ നിന്നും പോയൊരു സംഭവത്തിനാണ് ആ കുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്. പക്ഷെ ഇപ്പോൾ വിക്ടിം കാർഡാണ്. കുറ്റം മുഴുവൻ ചേട്ടന്റെ പേരിലാണ്’, ആരതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button