ErnakulamKeralaNattuvarthaLatest NewsNews

നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മുഫിജുൾ ഹഖ്(27) ആണ് മരിച്ചത്

കോതമംഗലം: നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മുഫിജുൾ ഹഖ്(27) ആണ് മരിച്ചത്.

Read Also : കോൺഗ്രസ് അധിക്ഷേപിക്കുന്നതിനെക്കാൾ ശക്തമായി ജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നു: നിർമ്മലാ സീതാരാമൻ

വടാട്ടുപാറ മാവിൻ ചുവട് ഭാഗത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ നിർമാണം നടന്നു വരുമ്പോഴാണ് അപകടം നടന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഫീജുൽ ഹഖിനെ ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചു : യുവാവ് അറസ്റ്റിൽ

സ്ഥലത്തെത്തിയ കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button