ചിന്നക്കനാൽ: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന് ചിന്നക്കനാലിനോട് വിടപറയുന്നത്. അവസാന നിമിഷം പെയ്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.
Post Your Comments