Latest NewsKeralaNews

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു: ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ.

തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള പാതയിൽ ചെങ്കുത്തായ മലഞ്ചരിവുകൾ ഉണ്ട്, കേരളത്തിലേക്കുള്ള സഞ്ചാരത്തിന് സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് വനംവകുപ്പുമായി ആശയവിനിമയം നടക്കുന്നുണ്ട്. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു, അരിക്കൊമ്പൻ ചരിഞ്ഞു എന്നുവരെ പ്രചരിപ്പിച്ചുവെന്നും എന്നാൽ ആനയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button