ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നം കേരളത്തില്‍ നിന്ന് നാലു പേര്‍ വഴിതെറ്റി സിറിയയില്‍ പോയതല്ല, ആര്‍എസ്എസാണ്’: എംഎ ബേബി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് എംഎ ബേബി പറഞ്ഞു. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംഎ ബേബിയുടെ വാക്കുകൾ ഇങ്ങനെ;

‘നാലു മലയാളികള്‍ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വര്‍ഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പര്‍വതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു എന്നാണ് പ്രചാരണം.

അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി: ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട് ഗവർണർ

കേരളത്തില്‍ ലവ് ജിഹാദ് എന്നൊക്കെയുള്ള കഥകള്‍ ആര്‍എസ്എസ് പ്രചാരകര്‍ ഉണ്ടാക്കിയെടുത്ത കഥകളാണ്. ഇന്ത്യയിലെ മുഴുവന്‍ ഭരണകൂടത്തിന്റെ മേലും നിയന്ത്രണം ഉള്ള അവര്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിന്ന് തീവ്രവാദത്തിലേക്ക് ആളുകള്‍ പോകുന്നത് തടയാനാവാത്തത്?.

ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നം കേരളത്തില്‍ നിന്ന് നാലു പേര്‍ വഴിതെറ്റി സിറിയയില്‍ പോയതല്ല, ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ തകര്‍ക്കുന്ന ആര്‍എസ്എസ് ആണ്. ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button