IdukkiLatest NewsKeralaNattuvarthaNews

കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ പി​ടി​ക്കാൻ പോയ ആളെ കാണാതായി : തിരച്ചിൽ തുടരുന്നു

കാ​ണാ​താ​യ ദി​വാ​ക​ര​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ വെ​ള്ളി​യാ​ഴ്ച​യും ഫ​ലം ക​ണ്ടി​ല്ല

കു​ള​മാ​വ്: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിന്റെ ഭാ​ഗ​മാ​യ കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ പി​ടി​ക്കാൻ പോയ ആളെ കാണാതായി.​ കാ​ണാ​താ​യ ദി​വാ​ക​ര​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ വെ​ള്ളി​യാ​ഴ്ച​യും ഫ​ലം ക​ണ്ടി​ല്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.

Read Also : ലിവറൊക്കെ കഴുകിയിട്ടാണോ വന്നതെന്ന് എല്ലാവരും ചോദിക്കും, ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും: നവ്യ

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് സംഭവം നടന്നത്. മീ​ൻ​പി​ടി​ക്കാ​ൻ പോ​യ മൂ​ന്നം​ഗ​സം​ഘ​ത്തി​ൽ ദി​വാ​ക​ര​ൻ ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ്റു ര​ണ്ടു​പേ​രെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ബ ടീ​മി​ന് പു​റ​മെ കു​ള​മാ​വ് എ​ൻ.​പി.​ഒ.​എ​ൽ ടീം ​തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​വ​രോ​ടൊ​പ്പം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ന​ന്മ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യും തി​ര​ച്ചി​ലി​നെത്തിയിരുന്നു. എ​ൻ.​പി.​ഒ.​എല്ലിന്റെ ബോ​ട്ടും ജ​ങ്കാ​റും തി​ര​ച്ചി​ൽ ന​ട​ത്താ​ൻ എ​ത്തി​യി​രു​ന്നു.

ഇ​ടു​ക്കി എ.​ഡി.​എം ഷൈ​ജു പി. ​ജേ​ക്ക​ബ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. തി​ര​ച്ചി​ൽ ശ​നി​യാ​ഴ്ച​യും തു​ട​രും. കു​ള​മാ​വ് എ​സ്‌.​ഐ കെ.​ഐ. ന​സീ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button