തിരുവനന്തപുരം: ‘ദ് കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുളള ശ്രമത്തെ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കണമെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
read also: പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം ബലാത്സംഗത്തിനിരയാകാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ
കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. മൂന്ന് സാര്‍വദേശീയ മതങ്ങള്‍ കേരളത്തെ പോലെ വിന്യസിക്കപ്പെട്ട ഒരു ഇടവും ലോകത്തില്ല. കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കും. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന, മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments