ഇസ്ലാമബാദ്: പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ. രാജ്യത്ത് നെക്രോഫീലിയ ( മൃതദേഹങ്ങളെ പീഡിപിക്കൽ) വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പാകിസ്താനി മാധ്യമമായ ഡെയ്‌ലി ടൈംസാണ് വാർത്ത പുറത്തുവിട്ടത്.
പാകിസ്താൻ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയെയാണ് വാർത്തെടുത്തിരിക്കുന്നതെന്നും ഒടുവിൽ പെൺകുട്ടികളുടെ ശവക്കല്ലറ വരെ താഴിട്ട് പൂട്ടേണ്ട ഗതികേടിലേക്ക് പാക് ജനത എത്തിയെന്നും എഴുത്തുകാരൻ ഹാരിസ് സുൽത്താൻ ആരോപിച്ചു.പാകിസ്താനിലെ കടുത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇത്തരം പ്രവർത്തികൾക്ക് കാരണമെന്ന ആരോപണമുണ്ട്.
2011ലാണ് പാകിസ്താനിൽ നെക്രോഫീലിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 48 മൃതദേഹങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ശവക്കല്ലറ സൂക്ഷിപ്പുകാരൻ മുഹമ്മദ് റിസ്വാനെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയിൽ പാകിസ്താനിലെ ഗുജ്‌റാത്തിൽ ഒരു കൗമാരക്കാരിയുടെ മൃതദേഹം അജ്ഞാതർ ബലാത്സംഗം ചെയ്തതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
Post Your Comments