സുൽത്താൻ ബത്തേരി: 111 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരി സ്വദേശികളായ കൂടരഞ്ഞി ചെറ്റാലിമരക്കാർ വീട്ടിൽ സ്വാലിഹ് (28), കൂടരഞ്ഞി മുടക്കാലിൽ വീട്ടിൽ ഹാബിദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൽപറ്റ എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ആണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ഇരുവരുടേയും പക്കല്‍ നിന്നും 111 കിലോ കഞ്ചാവ് ആണ് എക്സൈസ് സംഘം പിടികൂടിയത്. ലോറിയിലായിരുന്നു ഇരുവരും കഞ്ചാവ് കടത്തിയത്.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി. എക്സൈസ് കമീഷണർ ടി. അനിൽകുമാർ, വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്.
തുടർന്ന്, വയനാട് അസി. എക്സൈസ് കമീഷണർ സോജൻ സെബാസ്റ്റ്യൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.വി. സുരേഷ്കുമാര്‍ ഹാജരായി.
Post Your Comments