MalappuramLatest NewsKeralaNattuvarthaNews

ആയുർവേദ ചികിത്സക്കെത്തിയ യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി : രണ്ടു പേർ അറസ്റ്റിൽ

ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക അതിക്രമത്തിന് സഹായം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: ആയുർവേദ ചികിത്സക്കെത്തിയ ആള്‍ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക അതിക്രമത്തിന് സഹായം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരൂരിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയിൽ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവസമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസിൽ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല.

Read Also : അരിക്കൊമ്പന് നമ്മളെക്കാൾ ബുദ്ധിയുണ്ട്, ഇന്ന് തന്നെ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തുടർന്ന്, ജീവനക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തിരൂർ സി.ഐ ജിജോ എം.ജെ എസ്.ഐ പ്രദീപ് കുമാർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, സീനിയർ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button