KottayamKeralaNattuvarthaLatest NewsNews

ടി​ഷ്യൂ പേ​പ്പ​ര്‍ ല​ഭി​ച്ചില്ല, ബ​ജി​ക്ക​ട​ ജീ​വ​ന​ക്കാ​ര​നെ ‌വധിക്കാ​ന്‍ ശ്ര​മം:ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അറസ്റ്റിൽ

അ​തി​ര​മ്പു​ഴ നാ​ല്പാ​ത്തി​മ​ല ഭാ​ഗ​ത്ത് ക​രോ​ട്ട് നാ​ലു​ങ്ക​ല്‍ വി​ഷ്ണു​പ്ര​സാ​ദി (മെ​ണ​പ്പ​ന്‍ -23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ര്‍: ബ​ജി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായി​രു​ന്ന പ്ര​തി​ അ​റ​സ്റ്റിൽ. അ​തി​ര​മ്പു​ഴ നാ​ല്പാ​ത്തി​മ​ല ഭാ​ഗ​ത്ത് ക​രോ​ട്ട് നാ​ലു​ങ്ക​ല്‍ വി​ഷ്ണു​പ്ര​സാ​ദി (മെ​ണ​പ്പ​ന്‍ -23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് അ​തി​ര​മ്പു​ഴ പ​ള്ളി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ അ​വി​ടെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ബ​ജി​ക്ക​ട​യി​ലെ​ത്തി ബ​ജി ക​ഴി​ച്ച​ശേ​ഷം ടി​ഷ്യൂ പേ​പ്പ​ര്‍ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് ജീ​വ​ന​ക്കാ​ര​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ബിഷപ്പിനെതിരായ വധഭീഷണിയിൽ തീവ്രവാദ വേരുകളുള്ള ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത

പരാതിയുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് മ​റ്റു പ്ര​തി​ക​ളാ​യ അ​മ​ല്‍ ബാ​ബു, അ​ഖി​ല്‍ ജോ​സ​ഫ്, എ​ബി​സ​ണ്‍ ഷാ​ജി എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍ന്ന്, ഒ​ളി​വി​ലാ​യി​രു​ന്ന വി​ഷ്ണു​പ്ര​സാ​ദി​നു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ക്കെ​തി​രേ ഗാ​ന്ധി​ന​ഗ​ര്‍, ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button