AlappuzhaNattuvarthaLatest NewsKeralaNews

യു​വാ​വി​നെ കാ​റി​ൽ വീട്ടിലെത്തിയ ആറം​ഗസംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ചു : നാലുപേർ പിടിയിൽ

ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കൊ​മ്മാ​ടി വാ​ർ​ഡി​ൽ പു​തു​വ​ൽ കൊ​മ്മാ​ടി വീ​ട്ടി​ൽ സു​ധി (20), അ​വ​ലൂ​ക്കു​ന്ന് തോ​ണ്ടം​കു​ള​ങ്ങ​ര വാ​ർ​ഡി​ൽ കൊ​ല്ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ബ​രി (20), അ​വ​ലൂ​കു​ന്ന് മ​ന്ന​ത്ത് വാ​ർ​ഡി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ രാ​ജ് (20) പു​തു​വ​ൽ കൊ​മ്മാ​ടി വീ​ട്ടി​ൽ സ​നോ​ജ് കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദിച്ച കേ​സി​ൽ ഒ​ളി​വി​ലായിരുന്ന നാ​ലു​​പേ​ർ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കൊ​മ്മാ​ടി വാ​ർ​ഡി​ൽ പു​തു​വ​ൽ കൊ​മ്മാ​ടി വീ​ട്ടി​ൽ സു​ധി (20), അ​വ​ലൂ​ക്കു​ന്ന് തോ​ണ്ടം​കു​ള​ങ്ങ​ര വാ​ർ​ഡി​ൽ കൊ​ല്ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ബ​രി (20), അ​വ​ലൂ​കു​ന്ന് മ​ന്ന​ത്ത് വാ​ർ​ഡി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ രാ​ജ് (20) പു​തു​വ​ൽ കൊ​മ്മാ​ടി വീ​ട്ടി​ൽ സ​നോ​ജ് കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : അവരുടെ ആവാസവ്യവസ്ഥ നമ്മൾ കൈക്കലാക്കുമ്പോൾ അവരെന്ത് ചെയ്യും? അരികൊമ്പനെ പിടിക്കുന്നത് ‘കരടിദൗത്യം’ പോലെയാവരുത്- ജസ്‌ല

ക​ഴി​ഞ്ഞ​മാ​സം 26-നാ​ണ്​​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കാ​റി​ൽ രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ആ​റം​ഗ​സം​ഘം മ​ണ്ണ​ഞ്ചേ​രി പു​ളു​മൂ​ട്​ വീ​ട്ടി​ൽ മു​കു​ന്ദ​ന്‍റെ മ​ക​ൻ അ​നു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി.

സൗ​ത്ത് സി.​ഐ. അ​രു​ൺ, എ​സ്.​ഐ​മാ​രാ​യ വി.​ഡി. ര​ജി​രാ​ജ്, അ​നു എ​സ്. നാ​യ​ർ, വി​ജ​യ​പ്പ​ൻ, എ.​എ​സ്.​ഐ മോ​ഹ​ൻ കു​മാ​ർ, സി.​പി.​എ അ​ഫ്സ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button