കൊച്ചി: സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരം ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് വരദ കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. ഇപ്പോൾ, പഴയ വീട്ടില്‍ താമസിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് വരദ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ലക്ഷൻ കിട്ടും. പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ല. രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയി.’ വരദ പറഞ്ഞു.
പരിപാടിയിൽ സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ‘എന്ത് ചെയ്താലും ചീത്ത. മനപ്പൂര്‍വ്വമാണ്. നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്‌മെന്റാണ്. നമുക്ക് മനസിലാകും,’ വരദ പറയുന്നു.
Post Your Comments