കൊച്ചി: സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും, അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ മറുപടി നൽകുകയായിരുന്നു താരം. ആരോപണങ്ങള്‍ വിഷമമുണ്ടാക്കിയെന്നും എഡിറ്റ് കാണണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഷെയ്ൻ പറയുന്നു.
‘മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത് എന്നായിരുന്നു. ഞാൻ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ച’, ഷെയ്ൻ പറഞ്ഞു.
Also Read:പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം
അതേസമയം, ആർഡിഎക്സ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഷെയ്ൻ നിർമാതാവിന് അയച്ച ഇ-മെയിലും തുടർന്ന് സോഫിയ പോൾ സംഘടനയ്ക്ക് അയച്ച കത്തും ഇതിനിടെ പുറത്തുവന്നിരുന്നു. ഷൂട്ടിംങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധനനഷ്ടവും വന്നുവെന്നാണ് സോഫിയ ആരോപിച്ചത്. ഷെയിനും അമ്മയും ഷൂട്ടിംങ് സെറ്റിൽ നിരന്തരം ഓരോ കാരണങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന പ്രചാരണങ്ങൾ സത്യമാണെന്ന് അടിവരയിടുന്നതായിരുന്നു നിർമാതാവിന്റെ കത്ത്. പലതവണ ഷൂട്ടിംങ് സെറ്റുകളിൽ താമസിച്ച് വരുകയും, കുടുംബാംഗങ്ങൾക്ക് അടക്കം എഡിറ്റിംങ് കാണണമെന്ന് ആവശ്യപ്പെടുകയും കാരണമില്ലാതെ ഷൂട്ടിംങ് തടസ്സപ്പെടുത്തുകയും ചെയ്തെന്നും അതുമൂലം തനിക്കും കമ്പനിക്കും ഒരുപാട് പണം നഷ്ടമായെന്നും സോഫിയ പോൾ അയച്ച കത്തിൽ വ്യക്തമാക്കി.
Post Your Comments