കണ്ണൂര്‍: നാലു ദിവസം മുന്‍പ് കാണാതായ തലശേരി എസ്‌ഐ കോളയാട് സ്വദേശി ലിനേഷിനെ പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് നിന്ന് കണ്ടെത്തി. ജോലി ഭാരവും സമ്മര്‍ദ്ദവും
സഹികെട്ട് താന്‍ പോയതാണെന്നാണ് കണ്ടെത്തുമ്പോള്‍ ലിനേഷ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Read Also: സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗികതയെ എങ്ങനെ തടസ്സപ്പെടുത്തുന്നു: മനസിലാക്കാം
എസ്‌ഐ ലിനേഷിനെ ഏപ്രില്‍ 24 മുതലാണ് കാണാതാവുന്നത്. തിങ്കളാഴ്ച രാവിലെയാണ് എസ്‌ഐയെ കാണാതാവുന്നത്. അന്ന് 7 മണിവരെ ലിനേഷ് മൊബൈല്‍ ഫോണില്‍ സ്റ്റേഷനിലുള്ളവരുമായി സംസാരിച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടാകാത്തതിനെ തുടര്‍ന്ന്, പോലീസ് സ്റ്റേഷനില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്.
തലശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനിടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് 6.20ന് ബംഗളൂരു സിറ്റിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ ലിനീഷിനെ കണ്ടെത്താനായി. തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്തിരുന്നതിനാല്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായില്ല.
ഫോണ്‍ വീണ്ടും മംഗലാപുരത്ത് ഓണ്‍ ചെയ്തതോടെയാണ് എസ്‌ഐ ഉള്ള ലൊക്കേഷന്‍ അന്വേഷണ സംഘം കണ്ടെത്തുന്നത്. ഭാര്യയുടെ പരാതിയില്‍ തലശേരി പോലീസ് കേസെടുത്തിരുന്നു. അതേസമയം, ഒളിച്ചോടിയത് അമിത ജോലി ഭാരവും സമ്മര്‍ദ്ദത്തേയും തുടര്‍ന്നാണെന്ന് എസ്‌ഐ പറഞ്ഞു.
Post Your Comments