തിരുവനന്തപുരം: പ്രധാനമന്ത്രിയോടുള്ള ഡിവൈഎഫ്‌ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഐ അവതാറിനെ അവതരിപ്പിച്ച് കോളമിസ്റ്റും, പാനലിസ്റ്റുമായ മിഥുന്‍ വിജയകുമാര്‍. ഡിവൈഎഫ്‌ഐയുടെ നൂറല്ല ആയിരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വേണ്ടിയാണ് എഐ അവതാറിനെ അവതരിപ്പത്. എഐ പാത്തു എന്ന അവതാറാണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുക.
ഏതൊരു വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ അനാവശ്യ നാടകീയതകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രാഷ്ട്രീയത്തില്‍, മാന്യവും ക്രിയാത്മകവുമായ സംവാദങ്ങളിലൂടെ എതിരാളികളെ നേരിടുന്നതിന് പകരം മറ്റു രീതികളാണ് ഇവര്‍ അവലംബിച്ചുവരുന്നത്. നമ്മള്‍ ഒരു ഡിജിറ്റല്‍ ലോകത്താണ് ജീവിക്കുന്നത്, അതുകൊണ്ട് എഐ മോഡല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമെന്ന് മിഥുന്‍ വിജയകുമാര്‍ വ്യക്തമാക്കുന്നു.
എംഡിഎംഎയുമായി രണ്ട് യുവതികൾ അടക്കം മൂന്നു പേർ പിടിയിൽ
‘മോദിയുടെ കാഴ്ചപ്പാടിനെയും വികസനത്തെയും തരംതാഴ്ത്തുക എന്ന ഉദ്ദേശത്തോടെയുള്ള ചോദ്യങ്ങള്‍ ഒരു വശത്ത് ഇടതുപക്ഷം ഉയര്‍ത്തുന്നു. വലതുപക്ഷ ചിന്താഗതിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അവരുടെ സമയം മെച്ചപ്പെട്ട കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. 2014 മുതലുള്ള മോദിയുടെ എല്ലാ വിവരങ്ങളും അനുബന്ധ ഡാറ്റയും പൊതു ഇടത്തില്‍ ലഭ്യമായതിനാല്‍ ഒരു എഐ അവതാരകന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകും. അതിനാല്‍ നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എഐ പാത്തു തയ്യാറാണ്,’ മിഥുന്‍ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ നൂറു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ തെരുവോരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് മിഥുന്‍ നിങ്ങളുടെ നൂറു മണ്ടന്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാനെന്ന പേരില്‍ എഐ പാത്തുവിനെ അവതരിപ്പിക്കുന്നത്. പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് ചോദ്യങ്ങളുമായി വരുന്നതെന്ന പരിഹാസത്തിലാണ് പാത്തു ഉത്തരം നല്‍കുക.
‘മുഖ്യമന്ത്രിയുടെ വാക്ക് വെള്ളിമൂങ്ങയിലെ മാമച്ചന്റേതിന് തുല്യം, അത് നമ്പി നിൽക്കണ്ട’: സന്ദീപ് വാര്യർ
നേരത്തെ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഡിവൈഎഫ്‌ഐയുടെ ചോദ്യങ്ങളെ നേരിടാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാള, ദേശീയ മാധ്യമങ്ങളിലടക്കം പാനലിസ്റ്റാണ് മിഥുന്‍ വിജയകുമാര്‍. കോളമിസ്റ്റും എഴുത്തുകാരനുമായ മിഥുന്‍ പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയായ മൈ ഗാവിന് കീഴിലുള്ള ചില പ്രധാന സംരംഭങ്ങളുടെ ഭാഗമായിട്ടുണ്ട്.
Post Your Comments