കൊച്ചി രാജാവായ ശക്തന്‍ തമ്പുരാന്‍ ആണ് തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ഈ പൂരാഘോഷങ്ങള്‍ക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. ഏതൊരും മലയാളിയുടേയും ഹൃദയ സ്പന്ദനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ദിനമാണ് തൃശ്ശൂര്‍ പൂരം. അതുകൊണ്ട് തന്നെയാണ് പൂരങ്ങളുടെ പൂരം എന്ന് തൃശ്ശൂര്‍ പൂരത്തെ അറിയപ്പെടുന്നതും.
തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ക്ക് ഇത് ഒരു പ്രധാന ഉത്സവമാണ്. വടക്കുംനാഥനെ കാണുന്നതിനും പൂരം കൂടുന്നതിനും വേണ്ടി പല ഭാഗത്ത് നിന്നാണ് ആളുകള്‍ എത്തുന്നത്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന വാദ്യമേളത്തിന് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആനച്ചമയവും ചന്തവും വെടിക്കെട്ടും വാദ്യമേളവും എല്ലാം തന്നെ സ്വര്‍ഗ്ഗപ്രതീതിയായിരിക്കും പൂരദിനം അരങ്ങേറുന്നത്.
ഗജവീരന്‍മാരെ അണി നിരത്ത് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ പരസ്പരം മത്സരിക്കുന്ന ഒരു കാഴ്ച തന്നെ നമുക്ക് പൂര ദിനത്തില്‍ കാണാന്‍ സാധിക്കും. ഇതില്‍ തന്നെ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയും. പിന്നീട് പുലര്‍ച്ചെയാണ് അതിഗംഭീരമായ വെടിക്കെട്ട് ഒരുങ്ങുന്നത്. ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പകല്‍പ്പൂരത്തിന് ശേഷം ഉള്ള വെടിക്കെട്ട് പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
എട്ട് ചെറുപൂരങ്ങള്‍ അടങ്ങുന്നതാണ് തൃശ്ശൂര്‍പൂരം എങ്കിലും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്ക് പൂരത്തില്‍ പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. തിരുവമ്പാടി പ്രതിഷ്ഠ കൃഷണനാണെങ്കിലു ഉപദേവതയായ ഭഗവതിയെയാണ് പൂരദിനത്തില്‍ എഴുന്നള്ളിക്കുന്നത്. പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടും കുടമാറ്റവും ഈ രണ്ട് ദേശക്കാര്‍ക്ക് മാത്രം അവകാശപ്പെടുന്നതാണ്. ഇത്രയുമാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍.
1912-ലെ തൃശൂർ പൂരത്തിൽനിന്നുള്ള ചിത്രംശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല.
പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (977 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവുംതിരുവമ്പാടിയുമാണ്.
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടു വിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്.
പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.
തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.
Post Your Comments