PalakkadLatest NewsKeralaNattuvarthaNews

പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം

വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്

പാലക്കാട്: പാലക്കാട്‌ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.

Read Also : പ്രധാനമന്ത്രിക്ക് കേരളത്തിലെ റോഡുകളിൽ കൂടി മാത്രമേ ഇത്ര ധൈര്യമായി നടന്നു പോകാൻ സാധിക്കുകയുള്ളൂ: എം.വി ഗോവിന്ദൻ

കൊല്ലങ്കോട് ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ കൊല്ലങ്കോട് ഭാ​ഗത്തെ ഒരു ചകിരി ഫാക്ടറിക്ക് തീ പിടിച്ചു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വാഹനം പുറപ്പെട്ടത്. തുടർന്ന്, യാത്രക്കിടെ വട്ടേക്കാട് വെച്ച് അപകടത്തിൽപെടുകയായിരുന്നു.

നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. അഞ്ച് ഉദ്യോ​ഗസ്ഥന്മാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റി മറ്റ് നടപടികൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button