
ഹരിപ്പാട് : ആലപ്പുഴയിൽ ബൈക്ക് ലോറിയ്ക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്.
Read Also : ഇന്ത്യയിൽ വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആപ്പിൾ! മുംബൈയിലെ സ്റ്റോറിൽ നിയമനം തുടരുന്നു
കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശ പാതയിൽ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം സംഭവിച്ചത്. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാർ കയറ്റിയ ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകൾ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തകുമാർ ആണ് അഭിജിത്തിന്റെ സഹോദരൻ.
Post Your Comments