ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കൂടുതൽ മിസൈലുകൾ വാങ്ങാൻ പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ നിന്നും, റഷ്യയിൽ നിന്നും മിസൈലുകൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഏകദേശം 200 മില്യൺ യുഎസ് ഡോളറിന്റെ മിസൈലുകളാണ് ഇന്ത്യൻ നാവികസേന സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് 20- ലധികം ക്ലബ്ബ് ആന്റി- ഷിപ്പ് ക്രൂയിസ് മിസൈലുകളും, അമേരിക്കൻ ഹാർപൂൺ കപ്പൽ വിരുദ്ധ മിസൈൽ സംവിധാനത്തിനുള്ള ഉപകരണങ്ങളുമാണ് ഇന്ത്യൻ നാവികസേന വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
റഷ്യയിൽ നിന്നും വാങ്ങുന്ന ക്ലബ്ബ് മിസൈൽ ഇന്ത്യൻ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും, അന്തർവാഹിനികളിലുമാണ് സജ്ജീകരിക്കുക. ഇത് വളരെ കാലമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ആയുധ സംവിധാനങ്ങളിൽ ഒന്നാണ്. ഹാർപൂൺ മിസൈലുകൾ ഏറ്റെടുക്കാൻ ഏകദേശം 80 മില്യൺ യുഎസ് ഡോളറിന്റെ ചെലവാണ് കണക്കാക്കുന്നത്. അതേസമയം, ഹാൺപൂർ ജോയിന്റ് കോമൺ ടെസ്റ്റ് സെറ്റും, അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് കോൺഗ്രസ് ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്.
Also Read: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Leave a Comment