
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ എന്നെ ക്ഷണിക്കുകയും ഞാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതാണ് കീഴ് വഴക്കം മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.
Post Your Comments