തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും. ശിശുക്ഷേമ സമിതി നൽകിയ രേഖകളുടെ ഒറിജിനൽ പകർപ്പ് കൂടി ശേഖരിച്ച ശേഷമാകും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകുക.
തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ വിൽപന നടത്തിയെന്ന് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമികാന്വേഷണം പൊലീസ് നടത്തിയിട്ടുണ്ട്.
കോടതി അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി റിപ്പോർട്ട് കോടതിക്ക് നൽകാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. കോടതി അനുമതി ലഭിച്ചാലുടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് ശ്രമം.
Post Your Comments