ThiruvananthapuramLatest NewsKeralaNattuvarthaNews

ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യുവാവിന് ദാരുണാന്ത്യം

തി​രു​മ​ല മ​ങ്കാ​ട്ടു​ക​ട​വ് ത​കി​ടി​യി​ൽ 2-സി ​യി​ൽ എം.​സി അ​രു​ൺ (35) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. തി​രു​മ​ല മ​ങ്കാ​ട്ടു​ക​ട​വ് ത​കി​ടി​യി​ൽ 2-സി ​യി​ൽ എം.​സി അ​രു​ൺ (35) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രു​മൊ​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്കു​പോ​യ അ​രു​ൺ നെ​യ്യാ​റ്റി​ൻ​ക​ര-​പാ​റ​ശാ​ല ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൂ​ന്നു സു​ഹൃ​ത്തു​ക്കൾക്കൊപ്പം ആണ് അരുൺ എത്തിയത്. ഇ​തി​ൽ അ​രു​ണി​നൊ​പ്പം ഒ​രാ​ൾ​കൂ​ടി കു​ളി​ക്കു​ന്ന​തി​നു വേ​ണ്ടി ക​നാ​ലി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തി​നി​ടെ​യാ​ണ് ക​നാ​ലി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​രു​ണി​നെ കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച് നാ​ട്ടു​കാ​ർ എ​ത്തി അ​രു​ണി​നെ പു​റ​ത്തെ​ടു​ത്ത് സ​മീ​പ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : തമിഴ്‌നാട്ടില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം: ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു, ചില്ലുകളും തകര്‍ത്തു

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ഹീ​ന്ദ്ര ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​രു​ൺ. പ​രേ​ത​നാ​യ മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ-​ച​ന്ദ്രി​ക ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ജി (കേ​ര​ള പൊ​ലീ​സ്). സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button