പേരൂർക്കട: ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം സ്വദേശി സുഹൈദ് ഇംത്യാസ് (22), മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ (23) എന്നിവരാണ് പിടിയിലായത്. കരമന പൊലീസും ഷാഡോ സംഘവും സംയുക്തമായി ചേർന്നാണ് പിടികൂടിയത്.
കരമന സ്റ്റേഷൻ പരിധിയിൽ കിള്ളിപ്പാലം കിള്ളി ടവർ റൂം നമ്പർ 112 നിന്നും ഏകദേശം 26 ഗ്രാം മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്. സുഹൈദിന്റെ തിരുവല്ലത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത 44 ഗ്രാം മയക്കുമരുന്ന് ഉൾപ്പെടെ 70 ഗ്രാമാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ പോയി കാസർഗോഡ് സ്വദേശിയായ സമദ് എന്നയാളുടെ പക്കൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. അതേസമയം, ഇവർ രണ്ടുപേരുമായും ഇടപാട് നടത്തിയ മറ്റു സംഘങ്ങളെപ്പറ്റി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments