
തിരുവനന്തപുരം: ആക്രമണ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കനത്ത സുരക്ഷ ഒരുക്കും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി എത്തുന്ന 25ന് രാവിലെ എട്ടു മുതല്‍ 11 വരെ തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടച്ചിടും. അന്നേദിവസം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലെ എല്ലാ കടകള്‍ക്കും ഓഫീസുകള്‍ക്കും 11ന് ശേഷം മാത്രമാണ് പ്രവര്‍ത്തനാനുമതി. പാര്‍ക്കിങിലുള്ള വാഹനങ്ങള്‍ 24ന് ഒഴിപ്പിക്കും. 25-ാം തീയതി 11 മണിവരെ എല്ലാ സര്‍വീസുകളുകളും വികാസ് ഭവന്‍ ഡിപ്പോയില്‍ നിന്നായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ രാവിലെ 10.30മുതല്‍ 10.50വരെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുകള്‍. നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഭീഷണി കത്ത് ലഭിച്ചിരുന്നു.
Post Your Comments