KannurKeralaNattuvarthaLatest NewsNews

പ​യ്യാ​വൂ​രി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം : നാ​യാ​ട്ട് സം​ഘ​ത്തി​ലെ ര​ണ്ടുപേ​ർ പിടിയി​ൽ

കാ​ഞ്ഞി​ര​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളു​മാ​യ ര​ജീ​ഷ് അ​മ്പാ​ട്ട്, പ​ള്ള​ത്ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ണ്ണൂ​ർ: പ​യ്യാ​വൂ​രി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളു​മാ​യ ര​ജീ​ഷ് അ​മ്പാ​ട്ട്, പ​ള്ള​ത്ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​ര​ക്കൊ​ല്ലി സ്വ​ദേ​ശി അ​രു​വി ഹോം​സ്റ്റേ ഉ​ട​മ ബെ​ന്നി പ​ര​ത്ത​നാ​ൽ (55) ആ​ണ് മ​രി​ച്ച​ത്. ബെ​ന്നി​ക്കൊ​പ്പം നാ​യാ​ട്ടി​നു ​പോ​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ബെ​ന്നി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്.

കേ​ര​ള-​ക​ർ​ണാ​ട വ​നാ​തി​ര്‍​ത്തി​യി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി ശ​ശി​പ്പാ​റ​ക്ക് സ​മീ​പം ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥല​ത്ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ ആയി​രു​ന്നു സം​ഭ​വം. മൂ​ന്നം​ഗ സം​ഘം വേ​ട്ട​യ്ക്ക് പോ​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യാ​ണ് ബെ​ന്നി മ​രി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Read Also : 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാനയിലെറിഞ്ഞു: ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

നാ​യാ​ട്ടി​നാ​യി വൈ​കു​ന്നേ​ര​മാ​ണ് മൂ​വ​രും കാ​ട് ക​യ​റി​യ​ത്. നാ​രാ​യ​ണ​നെ നി​ർ​ബ​ന്ധി​ച്ചാ​ണ് ഒ​പ്പം കൂ​ട്ടി​യ​ത്. ക​യ​റ്റം ക​യ​റി മൂ​വ​രും ഒ​രി​ട​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന്നി​യു​ടെ അ​രി​കി​ലാ​ണ് വ​ലി​യ തി​ര നി​റ​ച്ച തോ​ക്ക് വ​ച്ചി​രു​ന്ന​ത്. രാ​ത്രി വൈ​കി ശ​ബ്ദം കേ​ട്ട് ഞെ​ട്ടി എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നി​ടെ കാ​ഞ്ചി​യി​ൽ വി​ര​ൽ​ത​ട്ടി അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടു​ക​യാ​യി​രു​ന്നു. ബെ​ന്നി​യു​ടെ വ​ല​ത് നെ​ഞ്ചി​ലാ​ണ് വെ​ടി​യേ​റ്റ​ത്. പ​യ്യാ​വൂ​രി​ലെ ആശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button