മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓര്‍ക്കും: ആരിഫ് മുഹമ്മദ് ഖാന്‍

മുസ്ലീം സഹോദരിമാര്‍ക്കായി നെഹ്റു ആഗ്രഹിച്ചതും എന്നാല്‍ ചെയ്യാന്‍ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാവര്‍ത്തികമാക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി : മുസ്ലീം സഹോദരിമാര്‍ക്കായി നെഹ്റു ആഗ്രഹിച്ചതും എന്നാല്‍ ചെയ്യാന്‍ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 50-കളുടെ അവസാനത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചു. എന്നാല്‍ തന്റെ മുസ്ലീം സഹോദരിമാര്‍ക്ക് വേണ്ടി ആ കാര്യം ചെയ്യാന്‍ നെഹ്രുവിന് കഴിഞ്ഞില്ല . എന്നാല്‍ നരേന്ദ്ര മോദി ആഗ്രഹിക്കുക മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു’, അദ്ദേഹം പറഞ്ഞു.

Read Also: ലാഭത്തിൽ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്, മാർച്ചിൽ അവസാനിച്ച പാദഫലങ്ങൾ പുറത്ത്

നിര്‍ഭാഗ്യവശാല്‍, പണ്ഡിറ്റ് നെഹ്റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്ക് മോദി ചെയ്ത കാര്യം മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

’13-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ നിയമം നടപ്പിലാക്കിയത്, അതായത് ഇത് അവസാനിപ്പിക്കാന്‍ 800 വര്‍ഷത്തിലേറെ സമയമെടുത്തു. മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓര്‍ക്കും’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

 

Share
Leave a Comment