കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ളതാണ് ഈ പ്രസ്ഥാനം. ജോണി നെല്ലൂരാണ് വര്‍ക്കിങ് ചെയര്‍മാന്‍. ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്ന് ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് എതിര്‍പ്പുമില്ല.
പ്രത്യേക സ്‌നേഹവുമില്ല.ഇതുവരെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല.കാര്‍ഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യം.റബറിന് 300 രൂപ വില ലഭിക്കണം.അതിനായി എന്നും സമരരംഗത്ത് ഉണ്ടാകും.ബിഷപ് പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ വികാരം ഉള്‍ക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യമേഖലയില്‍നിന്നുള്ളവര്‍ തുടങ്ങിയവരെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. ക്രൈസ്തവ വോട്ടുകളുടെ സമാഹരണം ലക്ഷ്യമാക്കി കൊണ്ടുകൂടിയാണ് എന്‍.പി.പി. രൂപവത്കരണം. ഇതിന് എന്‍.ഡി.എയുടെ ആശീര്‍വാദവും പിന്തുണയുമുണ്ട്. ഏപ്രില്‍ 24-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തുമ്പോള്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ക്ക് ലഭിച്ചിരുന്നു.
ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളിലെ മെത്രാപ്പൊലീത്തമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ വാരാപ്പുഴ അതിരൂപതാ അധ്യക്ഷനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സിറോ മലബാര്‍ സഭയിലെ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരും എത്താന്‍ ഇടയുണ്ട്.
പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനമെന്നും ജോണി നെല്ലൂര്‍ പാര്‍ട്ടിയുടെ പ്രഖ്യാപന പരിപാടിയില്‍ പറഞ്ഞു. വി വി അഗസ്റ്റിന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ്. ബിജെപി നോമിനിയായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments