ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം ഒരുക്കാൻ ഒരുങ്ങി ട്വിറ്റർ സിഇഒയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ട്രൂത്ത് ജിപിടി’ എന്ന സംവിധാനത്തിനാണ് രൂപം നൽകാൻ പദ്ധതിയിടുന്നത്. പ്രവർത്തനത്തിന്റെ കാര്യത്തിൽ ചാറ്റ്ജിപിടിയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതാണ് ട്രൂത്ത് ജിപിടിയെന്ന വാദവും മസ്ക് ഉന്നയിക്കുന്നുണ്ട്.
മനുഷ്യന്റെ കഴിവുകൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ട്രൂത്ത് ജിപിടി പ്രവർത്തിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ചാറ്റ്ജിപിടിക്കെതിരെ വലിയ തോതിൽ വിമർശനവും മസ്ക് ഉന്നയിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയെ നുണ പറയാനാണ് പരിശീലിപ്പിക്കുന്നത്. ഓപ്പൺ എഐ ‘ക്ലോസ്ഡ് സോഴ്സ്’ ആയി മാറിയിട്ടുണ്ട്. അതിനാൽ, ലാഭത്തിനുവേണ്ടി മാത്രമുള്ള സംഘടനയായി മാറിയിരിക്കുകയാണെന്നും, ചാറ്റ്ജിപിടി മൈക്രോസോഫ്റ്റുമായാണ് സഖ്യം പുലർത്തുന്നതെന്നും മസ്ക് ആരോപിച്ചു.
Also Read: അമ്മയും ഒരു മനുഷ്യനാണ്, ദയവായി ഇത് അവസാനിപ്പിക്കു: വികാരഭരിതയായി നടി മീനയുടെ മകൾ
Post Your Comments