ജയ്പൂർ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്സ്പ്രസ് എത്തിയത്. ഇതിനെ വിമർശിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. വന്ദേഭാരതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ശ്രദ്ധേയമാവുകയും ചെയ്യുന്നു. അത്തരത്തിലൊന്നായിരുന്നു വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ശരീരത്തിൽ വീണ് യുവാവ് മരിച്ചു എന്ന വാർത്ത. ഇതിനെ ട്രോളി രംഗത്തെത്തുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ‘വന്ദേ ഭാരത് കടന്ന് പോകുന്ന കാറ്റടിച്ച് കവുങ്ങ് മറിഞ്ഞ് കുളിപ്പുരക്ക് മേലെ വീണ് യുവതിക്ക് പരിക്ക് – ഈ ടൈപ്പ് വാർത്തകൾ വന്ന് തുടങ്ങീട്ട്ണ്ട്’ എന്നാണ് അദ്ദേഹം പരിഹാസത്തോടെ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, രാജസ്ഥാനിലെ അൽവാറിലാണ് സംഭവം നടന്നത്. ശിവദയാൽ ശർമ്മ എന്നയാളാണ് മരിച്ചത്. റയിൽവെ ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ട് നിൽക്കവെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ച പശു ശർമ്മയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിലൂടെ നടക്കുകയായിരുന്ന ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.
സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇന്ത്യയിൽ ഓടുന്ന ട്രെയിനുകൾ റയിൽവേ ട്രാക്കുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതൽ ഗുജറാത്ത് വരെയുള്ള റൂട്ടിൽ ഇത്തരത്തിലുള്ള ധാരാളം അപകടങ്ങൾ നടക്കുന്നത് സ്ഥിരകാഴ്ചയാണ്.
Post Your Comments