Latest NewsKeralaNews

‘ഗവർണർ ഇപ്പോൾ അഴിപ്പിച്ചത് കേവലം ബാനറല്ല, വീരവാദം മുഴക്കിയ എസ്എഫ് ഐ നേതാക്കളുടെ ഉടുതുണിയാണ്’: സന്ദീപ് വാര്യർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെ കൊണ്ട് ഗവർണർ അഴിപ്പിച്ചിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐയെ പരിഹസിക്കുകയാണ് സന്ദീപ് വാര്യർ. ഗവർണർ ഇപ്പോൾ അഴിപ്പിച്ചത് കേവലം ബാനറല്ലെന്നും വീരവാദം മുഴക്കിയ എസ്എഫ് ഐ നേതാക്കളുടെ ഉടുതുണിയാണെന്നും അദ്ദേഹം പരിഹസിച്ചു.

‘കേരളത്തിൽ ഒറ്റ ക്യാമ്പസിലും ഗവർണറെ കാല് കുത്തിക്കില്ല എന്ന വീരവാദം ചീറ്റിപ്പോയതോടെ എസ്എഫ്ഐക്ക് വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന ‘ആനയാണ് കുതിരയാണ്’ ഇമേജ് പൊട്ടിപ്പാളീസായിരിക്കുകയാണ്. എസ്എഫ്ഐ ഇന്ത്യയിൽ യാതൊരു പ്രസക്തിയുമില്ലാത്ത നന്നേ ചെറിയൊരു സംഘടന മാത്രമാണെന്നും കേരളത്തിന് പുറത്തുള്ളവർക്ക് എസ്എഫ്ഐ ഒരു കോമഡി പീസ് മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് മനസ്സിലായിട്ടുണ്ടാവണം. ഗവർണർ ഇപ്പോൾ അഴിപ്പിച്ചത് കേവലം ബാനറല്ല, വീരവാദം മുഴക്കിയ എസ്എഫ് ഐ നേതാക്കളുടെ ഉടുതുണിയാണ്’, സന്ദീപ് വാര്യർ പരിഹസിച്ചു.

അതേസമയം, ഞായറാഴ്ച രാത്രി ഏഴോടെയാണ് ഗവർണർ ബാനറുകൾ അഴിപ്പിച്ചത്. എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമായിരുന്നു ഈ സംഭവം. നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച ഗവര്‍ണര്‍, ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. ഇതോടെയാണ് ബാനർ നീക്കിയത്. ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ കാമ്പസില്‍ ഉയര്‍ത്തിയതില്‍ നേരത്തെതന്നെ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button