ആലപ്പുഴ: ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. ദൗത്യം വിജയകരമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. അസാധ്യമാണെന്ന് കരുതുന്നതിനെ സാധ്യമാക്കുന്നത് ഹോബി ആക്കിയ ആളാണ് പ്രധാനമന്ത്രിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കോവിഡ് കാലത്ത് വാക്സിൻ ഗവേഷണത്തിന്റെ കാര്യത്തിലേത് പോലെ നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവിൽ അദ്ദേഹം വിശ്വാസമർപ്പിച്ചുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
·
തെരഞ്ഞെടുപ്പ് വർഷമാണ് . സൗത്ത് പോൾ ദുർഘടമാണ് . ഇതുവരെ ഒരു രാഷ്ട്രവും പരീക്ഷിച്ച് വിജയിക്കാത്ത ഇടം . ദൗത്യം പരാജയപ്പെടാൻ സാധ്യത ഏറെയാണ് . വേണമെങ്കിൽ ചന്ദ്രോപരിതലത്തിലെ മറ്റൊരു പ്രദേശത്ത് സേഫ് ലാൻഡിംഗ് നടത്തി മേനി നടിക്കാമായിരുന്നു .
നമ്മുടെ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് . അസാധ്യമെന്ന് കരുതുന്നതിനെ സാധ്യമാക്കുന്നത് ഹോബിയായി സ്വീകരിച്ചയാൾ . കോവിഡ് കാലത്ത് വാക്സിൻ ഗവേഷണത്തിന്റെ കാര്യത്തിലേത് പോലെ നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവിൽ അദ്ദേഹം വിശ്വാസമർപ്പിച്ചു . ഉറിയിലും ബെലാകോട്ടിലും സൈനികരുടെ കഴിവിൽ വിശ്വാസമർപ്പിച്ചതു പോലെ ഇസ്രോയിലും മോദി വിശ്വാസമർപ്പിച്ചു . പരാജയപ്പെട്ടാൽ ഉത്തരവാദി ഞാൻ മാത്രമെന്നും വിജയിച്ചാൽ അത് ശാസ്ത്ര സമൂഹത്തിന്റെ വിജയമെന്നും അദ്ദേഹം ആത്മവിശ്വാസം നൽകി.
ആ കരുതൽ , പിന്തുണ നൽകിയ കരുത്തിൽ നമ്മുടെ ശാസ്ത്ര ലോകം ഇന്ന് ചന്ദ്രന്റെ ദുർഘടമായ സൗത്ത് പോൾ കീഴടക്കിയിരിക്കുന്നു .
മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്.
Post Your Comments