ThiruvananthapuramKeralaLatest NewsNews

നവജാത ശിശുവിന് 3 ലക്ഷം രൂപ വിലയിട്ട് വിൽപ്പന, കുഞ്ഞിനെ വീണ്ടെടുത്ത് പോലീസ്

കരമന സ്വദേശിയായ യുവതിയിൽ നിന്നാണ് പോലീസ് കുഞ്ഞിനെ വീണ്ടെടുത്തത്

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തൈക്കാട് ആശുപത്രിയിൽ ജനിച്ച ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. കരമന സ്വദേശിയായ സ്ത്രീയാണ് മൂന്ന് ലക്ഷം രൂപ നൽകി കുഞ്ഞിനെ വാങ്ങിയത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കരമന സ്വദേശിയായ യുവതിയിൽ നിന്നാണ് പോലീസ് കുഞ്ഞിനെ വീണ്ടെടുത്തത്. ആദ്യം ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും, പിന്നീട് ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ വില കൊടുത്ത് വാങ്ങുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു. അതേസമയം, കുഞ്ഞിന്റെ മാതാപിതാക്കൾ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

Also Read: രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി

ഏപ്രിൽ ഏഴിനാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച ഉടനെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. കുഞ്ഞിനെ വിറ്റതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷിക്കുന്നുണ്ട്. നിലവിൽ, കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button