Latest NewsKerala

വഴിക്കടവ് അൽ മാസ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി: 2018 മുതൽ ചികിത്സ, യോഗ്യത പ്രീഡിഗ്രി!

മലപ്പുറം : കഴിഞ്ഞ അഞ്ച് വർഷത്തോളമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ നിലമ്പൂർ വഴിക്കടവിൽ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.

പ്രതി വഴിക്കടവ് അൽ മാസ് ആശുപത്രിയിലാണ് ചികിത്സ നടത്തിവന്നിരുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. 2018 മുതൽ ഇയാൾ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അൽ മാസ് ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button