Latest NewsIndiaNews

വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും: വൈറലായി വീഡിയോ

ന്യൂഡൽഹി: വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. @gharkekalesh എന്ന ട്വിറ്റർ അക്കൗണ്ട് ഹോൾഡർ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: റോബർട്ട് വാദ്രയുടെ സ്ഥാപനം ഭൂമി കൈമാറിയതിൽ ചട്ട ലംഘനമില്ലെന്ന് സർക്കാർ: പ്രതീക്ഷയുടെ കിരണമെന്ന് വാദ്ര

വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരൻ ചടങ്ങുകൾക്കിടയിൽ വധുവിന്റെ വായിൽ അൽപ്പം മധുരം വച്ചു നൽകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മധുരം വരന്റെ കൈയിൽ നിന്നും സ്വീകരിക്കാൻ മടിച്ച് വധു തല പിന്നോട്ട് വലിക്കുന്നു. അത് ഇഷ്ടപ്പെടാതെ വന്ന വരൻ വധുവിന്റെ വായിൽ ബലം പ്രയോഗിച്ച് മധുരം വെക്കാൻ ശ്രമിക്കുന്നു. ഇതോടെയാണ് അടി തുടങ്ങിയത്.

Read Also: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം: ഈ തീയതികളിലെ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button