Latest NewsIndia

റോബർട്ട് വാദ്രയുടെ സ്ഥാപനം ഭൂമി കൈമാറിയതിൽ ചട്ട ലംഘനമില്ലെന്ന് സർക്കാർ: പ്രതീക്ഷയുടെ കിരണമെന്ന് വാദ്ര

ഭൂമിയിടപാട് കേസിൽ ഹരിയാന സർക്കാരിന്റെ റിപ്പോർട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നീണ്ട പോസ്റ്റുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. പ്രതീക്ഷയുടെ കിരണം കണ്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോബർട്ട് വാദ്രയുടെ സ്ഥാപനം ഭൂമി കൈമാറിയതിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പഞ്ചാബ് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് പോസ്റ്റ്.

‘ഞാൻ എപ്പോഴും സത്യസന്ധമായി പ്രവർത്തിച്ചിട്ടുണ്ട്, കഠിനാധ്വാനം കൊണ്ടും സമയങ്ങൾ കൊണ്ടും ഞാൻ പരിണമിച്ചു. എന്നാൽ ബിജെപിയിൽ നിന്നുള്ള തെറ്റായ ആരോപണങ്ങൾ ഒരിക്കലും അവസാനിച്ചില്ല. അവരുടെ ഏജൻസികൾ എന്റെ കമ്പനികളിൽ റെയ്ഡ് നടത്തി, മതിലുകൾ പോലും തകർത്തു, അവർ എന്നെ ദിവസങ്ങളോളം ചോദ്യം ചെയ്തു, 100 നോട്ടീസ് അയച്ചു, നിയമവിരുദ്ധമായ നികുതി ആവശ്യങ്ങൾ ഉന്നയിച്ചു’

എന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. 20,000-ലധികം രേഖകൾ എടുത്തുകളഞ്ഞു. ഞാൻ പൂർണ്ണമായി സഹകരിക്കുന്നത് തുടരുന്നു. എനിക്ക് സത്യം അറിയാമെങ്കിലും എന്നോട് ചോദിച്ച എല്ലാ വിവരങ്ങളും നൽകുകയാണ് ഞാൻ ചെയ്തത്. ബിസിനസ് നടത്തുന്നതും എല്ലാ നികുതികളും അടയ്ക്കുന്നതിനുമുള്ള നിയമാനുസൃതമായ എല്ലാ രീതികളും പാലിക്കുന്നുണ്ട്’ വാർത്താ ലേഖനങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടുകൊണ്ട് വാദ്ര പോസ്റ്റിൽ പറഞ്ഞു.

ബിസിനസ് ഇടപാടുകളിൽ തെറ്റായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹരിയാന സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രതീക്ഷയുടെ കിരണങ്ങൾ കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും റോബർട്ട് വദ്ര കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മറ്റാർക്കും സംഭവിക്കരുതെന്ന് താൻ ആഗ്രഹിക്കുന്നു. പ്രതികാര രാഷ്ട്രീയത്തിന്റെ രീതി രാജ്യത്തിന് വിഷമാണെന്നും റോബർട്ട് വാദ്ര കുറിച്ചു.

എന്നാൽ ഹരിയാന ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയ്ക്ക് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല എന്ന് ഹരിയാന ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ ഏജൻസി അതിന്റെ ജോലി ചെയ്യുന്നു. അന്വേഷണം തുടരുകയാണ്. തെറ്റായ വാർത്തകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. അന്വേഷണം പൂർത്തിയായ ശേഷം ഫലത്തെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കും: ജവഹർ യാദവ്, ഒഎസ്ഡി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button