സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവും, വന്ദേ ഭാരതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കുന്നത്. ഏപ്രിൽ 23 മുതൽ 25 വരെ മൂന്ന് ദിവസത്തെ ട്രെയിൻ സർവീസുകളിലാണ് മാറ്റങ്ങൾ വരുത്തുക. നിലവിൽ, തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 23, 24 ദിവസങ്ങളിൽ മലബാർ എക്സ്പ്രസും, ചെന്നൈ മെയിലും കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. ചെന്നൈ മെയിൽ 3.05- നും, മലബാർ എക്സ്പ്രസ് 6. 45- നും പുറപ്പെടുന്നതാണ്. മടക്കയാത്രയും കൊച്ചുവേളിയിൽ തന്നെയാണ് അവസാനിപ്പിക്കുക. 23- ന് എത്തുന്ന ശബരി എക്സ്പ്രസ്, 24- ന് മധുരയിൽ നിന്നെത്തുന്ന അമൃത എക്സ്പ്രസ് എന്നിവയും കൊച്ചുവേളിയിലാണ് യാത്ര അവസാനിപ്പിക്കുക.
Also Read: നവജാത ശിശുവിന് 3 ലക്ഷം രൂപ വിലയിട്ട് വിൽപ്പന, കുഞ്ഞിനെ വീണ്ടെടുത്ത് പോലീസ്
ഏപ്രിൽ 24, 25 തീയതികളിൽ കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടത്തിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. 24, 25 തീയതികളിൽ നാഗർകോവിൽ കൊച്ചുവേളി എക്സ്പ്രസ് നേമം വരെയാണ് സർവീസ് നടത്തുക. അതേസമയം, അനന്തപുരി എക്സ്പ്രസ്, കന്യാകുമാരി- പൂനെ എക്സ്പ്രസ് എന്നിവയ്ക്ക് തിരുവനന്തപുരം സെൻട്രലിന് ഇടയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
Post Your Comments