
കൊല്ലം: ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് നേതാവാണ് ജോണി നെല്ലൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തൻ ആയിരുന്നു. ജോണി നെല്ലൂർ രാജി വച്ചാൽ കേരള കോൺഗ്രസ് നൽകുന്ന ആ സ്ഥാനത്ത് കൊണ്ടു വരും. ശക്തനായ നേതാവല്ല ജോണി നെല്ലൂരെന്നും വിഡി സതീശൻ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments