തലപ്പലം: സഹോദരന്റെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. നെടുങ്കണ്ടം കോമ്പയാർ വരിക്കാനിക്കൽ ഡി. ചന്ദ്രശേഖരൻ നായർ (75) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കകം സഹോദരി തലപ്പലം തെള്ളിയാമറ്റം കയ്പ്പനാത്ത് ജെ. ഭാനുവതിയമ്മ (83) ഇന്നലെ മൂന്നോടെയും മരിക്കുകയായിരുന്നു.
Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ശ്യാമള കുമാരിയാണ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ. മക്കൾ: രതീഷ്, രശ്മി. മരുമക്കൾ: വീണ രതീഷ്, വിപി വിജി. ചന്ദ്രശേഖരൻനായരുടെ സംസ്കാരം ഇന്ന് 9.30-ന് വീട്ടുവളപ്പിൽ നടക്കും.
Read Also : മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
തലപ്പലം കൊട്ടാരത്തിൽ പരേതനായ ഭാസ്കരൻ നായരാണ് ഭാനുമതിയമ്മയുടെ ഭർത്താവ്. മക്കൾ: സതീദേവി, മനോഹരൻ (ഗോകുലം കാറ്ററിംഗ്, തലപ്പലം), മരുമക്കൾ: ഗോപാലകൃഷ്ണൻ, സിന്ധു. ഭാനുമതിയമ്മയുടെ സംസ്കാരം ഇന്ന് നാലിനും വീട്ടുവളപ്പിൽ നടക്കും.
Post Your Comments