Latest NewsKeralaNews

കലയെ പലയിടത്ത് കണ്ടതായി പലരും പറഞ്ഞു, അനിലും സുഹൃത്തുക്കളുമായി തനിക്ക് നല്ല ബന്ധം: കലയുടെ സഹോദരന്‍

മാന്നാര്‍: കലയുടെ ഭര്‍ത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും പലതും അറിയാം എന്ന സംശയത്തിലും പൊലീസ് രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്‌തെന്ന് മാന്നാരില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ സഹോദരന്‍. പ്രതികളായവരെ എല്ലാം പരിചയമുണ്ട്. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് പോലും വിശ്വസിക്കാന്‍ ആകുന്നില്ലെന്നും ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വസിക്കാന്‍ കഴിയുന്നില്ല. അവരെല്ലാം സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. കാര്യങ്ങള്‍ അവരോട് ചോദിക്കോനോ അവര്‍ ഇങ്ങോട്ട് ചോദിക്കാനോ വന്നിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരാരും മോശമായി തന്നോട് പെരുമാറിയിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ കിട്ടണം. താന്‍ പ്രതികള്‍ക്ക് അനുകൂലമായി നില്‍ക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also: വീട്ടിലെ അലമാരയില്‍ നിന്ന് 30 പവനിലധികം സ്വര്‍ണവും പണവും കാണാതായി: അടുത്ത ബന്ധു അറസ്റ്റില്‍

‘വണ്ടി വാങ്ങാനും വീട് വെക്കാനും പ്രതികള്‍ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരു പെങ്ങളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം വന്നതെങ്ങനെയെന്ന് തെളിവുണ്ട്. കലയെ പലയിടത്തും കണ്ടതായി പലരും പറഞ്ഞു. ഭാര്യയോട് ഇതേപ്പറ്റി സംസാരിച്ചു. അവള്‍ക്ക് ഫേസ് ചെയ്യാന്‍ മടി കാണുമെന്ന് കരുതി. വല്ല ഓട്ടവും ഉണ്ടെങ്കില്‍ പ്രതികള്‍ തന്നെ വിളിക്കാറുണ്ട്’, ഇയാള്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button