Latest NewsKerala

മദ്യപിക്കാൻ പോകാതിരിക്കാൻ മോട്ടോർ സൈക്കിൾ വയർ കട്ട് ചെയ്തതിന് അനിയനെ കുത്തിക്കൊന്നു: ഒളിവിലായിരുന്ന ചേട്ടൻ അറസ്റ്റിൽ

കായംകുളം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖിനെ (38) കൊലപ്പെടുത്തിയ കേസിൽ ആണ് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായത്.

വിവാഹ ബന്ധം വേർപെടുത്തിയ സാദിഖ് ഉമ്മക്കും ഷാജഹാന്റെ കുടുംബത്തിനുമൊപ്പമായിരുന്നു താമസം. പെരുന്നാൾ ദിനത്തില്‍ ഷാജഹാൻ മദ്യപിക്കാൻ പോകാതിരിക്കാൻ അനുജനായ സാദിഖ്, ഷാജഹാന്റെ മോട്ടോർ സൈക്കിളിന്റെ വയർ കട്ട് ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണം. ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button