സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. 10 ദിവസത്തിനുള്ളിലാണ് വിഷയവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രത്തിനെ അറിയിക്കേണ്ടത്. സ്വവർഗ്ഗ വിവാഹം പോലുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണായകമാണ്. ഇതിനെ തുടർന്നാണ് എല്ലാ സംസ്ഥാനങ്ങളോടും നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചത്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് വിവാഹം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ, ഇവ നിയമനിർമ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. ഇത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ കണക്കിലെടുക്കണമെന്നും ഭരണഘടനാ ബെഞ്ചിനോട് കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ സമർപ്പിച്ച ഹർജിയിൽ കക്ഷിചേരാൻ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
Also Read: അണികള്‍ക്കും നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും സിപിഎമ്മിന്റെ മുന്നറിയിപ്പ്
Post Your Comments