തിരുവനന്തപുരം: അണികള്‍ക്കും നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും മുന്നറിയിപ്പുമായി സിപിഎം. ക്രൈസ്തവ സഭകള്‍ക്ക് എതിരെ നിലപാട് എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം. ഇടഞ്ഞ് നില്‍ക്കുന്ന സഭ നേതൃത്വങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ക്രൈസ്തവ സഭകളുമായി ബിജെപി നടത്തുന്ന ചര്‍ച്ചകളെപ്പറ്റി സൂക്ഷ്മതയോടെ മാത്രമേ പ്രതികരിക്കാന്‍ പാടുള്ളൂ എന്നും സിപിഎം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Read Also: ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു മരണം
‘പൊതു പരിപാടികളിലും ചര്‍ച്ചകളിലും വാക്കുകള്‍ ശ്രദ്ധിച്ചു മാത്രം പ്രയോഗിക്കണം. സൈബര്‍ വിഭാഗം നിലവിലുള്ള സാഹചര്യം ഗൗരത്തോടെ കാണണം’, സംസ്ഥാന നേതൃത്വത്തിന്റെതാണ് ഈ നിര്‍ദ്ദേശങ്ങള്‍. ബിജെപി നേതാക്കളുമായ് ബിഷപ്പുമാര്‍ ചര്‍ച്ച നടത്തിയതിന് പിറകെ സിപിഎം നേതാക്കളും അണികളും സഭകള്‍ക്കെതിരെ അഴിച്ചുവിട്ട ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇതൊക്കെ കനത്ത തിരിച്ചടി ഉണ്ടാക്കുമെന്ന് ബോധ്യപ്പെട്ട അവസ്ഥയിലാണ് അണികള്‍ക്ക് പാര്‍ട്ടി ഗ്രൂപ്പുകളിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Post Your Comments