WayanadNattuvarthaLatest NewsKeralaNews

സഹോദരന്‍റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ് (42) മരിച്ചത്

മാനന്തവാടി: സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ് (42) മരിച്ചത്.

വയനാട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രന്‍ അമ്മയെയും ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രാമകൃഷ്ണന്‍ മുളവടി കൊണ്ട് അടിക്കുകയായിരുന്നു.

Read Also : കാമുകനെ വിളിക്കുന്നത് ശുപ്പൂട്ടൻ എന്ന്, അവനെ ചതിക്കാൻ പറ്റില്ല! മദ്യപിക്കാൻ കമ്പനി വേണ്ട, വിസ്കിയാണ് ഇഷ്ടം: ഏയ്ഞ്ചലിൻ

തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിൽ ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവിക്കും (45) മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമകൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങി.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button