വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി

വൈദേകം ഏറ്റെടുത്തത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരാമയ റിട്രീറ്റ്സ്

കണ്ണൂര്‍: ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരാമയ റിട്രീറ്റ്‌സിനാണ് നടത്തിപ്പവകാശം കൈമാറിയത്. കണ്ണൂര്‍ ആയൂര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് നിലവില്‍ റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശം.

Read Also: കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക: നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ

നടത്തിപ്പവകാശവുമായി ബന്ധപ്പെട്ട കരാറില്‍ ഇക്കഴിഞ്ഞ 15-ാം തിയതിയാണ് ഒപ്പിട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. റിസോര്‍ട്ടിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമ ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ്. ഭാര്യ പി.കെ ഇന്ദിരയുടെ പേരില്‍ 81 ലക്ഷത്തിന്റെയും മകന്‍ പി.കെ ജയ്‌സന്റെ പേരില്‍ 10 ലക്ഷത്തിന്റെയും ഓഹരിയാണ് ഉള്ളത്. ഇന്ദിരയാണ് കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണ്‍.

Share
Leave a Comment